Monday 23 June 2014

പ്രണയത്തിന്റെ തത്വശാസ്ത്രം (Love’s Philosophy)

ഉറവുകളലിയുന്നു പുഴയില്‍പ്പതുക്കെ
പുഴകള്‍ക്കു ചേരുവാന്‍ കടലിന്റെ ഗാത്രം
സ്വര്‍ലോകമാരുതന്‍ മെല്ലെത്തലോടും
മധുരമാമൊരു ഹൃദ്യഭാവം കണക്കെ
ഒന്നുമേയേകമായ് നിലകൊള്‍കയില്ല;
ജഗദീശനരുളുന്ന നിയമത്താലെല്ലാം
ഒന്നാകുമുത്സാഹമോടൊത്തു ചേരും
എന്തേ വിഘാതം നിനക്കെന്നെ പുല്‍കാന്‍?

സുരലോകസീമയെ മുത്തും ഗിരിനിര
തിരകള്‍ തിരകളെ പുണരുന്നു ഗാഢം
ആവില്ല, സഹജനാം പുഷ്പത്തെ നിന്ദിക്കു-
മനിയത്തിപ്പൂവിന്നു മാപ്പു നല്കീടുവാന്‍
ആദിത്യകിരണങ്ങള്‍ ഭൂമിയെ മുത്തുന്നു
കടലിനെ ചുംബിപ്പൂ രാക്കതിര്‍ മെല്ലവേ
മധുരമെന്നോതുവതെങ്ങനെയിവയെല്ലാം
നീയെന്നെ മുത്തുവാന്‍ മനസ്സായിടായ്കില്‍...

പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ 'Love's Philosophy' എന്ന കവിതയുടെ മൊഴിമാറ്റമാണിത്. ഷെല്ലിയുടെ ഇംഗ്ലീഷ് കവിത താഴെ-


Love’s Philosophy
The fountains mingle with the river
   And the rivers with the ocean,
The winds of heaven mix for ever
   With a sweet emotion;
Nothing in the world is single;
   All things by a law divine
In one spirit meet and mingle.
   Why not I with thine?—

See the mountains kiss high heaven
   And the waves clasp one another;
No sister-flower would be forgiven
   If it disdained its brother;
And the sunlight clasps the earth
   And the moonbeams kiss the sea:
What is all this sweet work worth
   If thou kiss not me?

27 comments:

  1. കാവ്യവിവർത്തനങ്ങൾ ബ്ലോഗുകളിൽ വളരെ കുറവാണ്
    മൂലകൃതിയുടെ മാറ്റ് കുറയാതെ നടത്തിയ ഈ മൊഴിമാറ്റം ശ്രദ്ധേയമാണ്
    അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. പ്രദീപ് മാഷേ... ശ്രമിച്ചാല്‍ ഇതൊക്കെ സാധിക്കുമെന്ന ധൈര്യം കിട്ടിയത് ബൂലോകത്തുനിന്നാണ്. വളരെ നന്ദി, പ്രോത്സാഹനവാക്കുകള്‍ക്ക്...

      Delete
  2. ബെസ്റ്റ് ബെന്‍ജി

    പ്രശസ്തകവികളുടെ കവിതകള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗിന്റെ ലിങ്ക് ഇതാ:http://revikumarv.blogspot.com/2014/06/blog-post_17.html

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ... ആ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്. വിശദമായി വായിക്കാം. മൊഴിമാറ്റ രംഗത്ത് ഇപ്പോള്‍ അല്പം ഉത്സാഹം തോന്നുന്നുണ്ട്.

      Delete
  3. നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. നന്ദി മനോജ്, ഈ സന്ദര്‍ശനത്തിന്...

      Delete
  4. വായിക്കാൻ ഗദ്യകവിതകളാണിഷ്ടം.

    പക്ഷേ കവിത ഈണത്തിൽ ചൊല്ലി കേൾക്കുമ്പോൾ അത്തരം കവിതകളോടും ഇഷ്ടം തോന്നും.

    ReplyDelete
    Replies
    1. ഗദ്യക്കവിതകളുടെ വായന എനിക്കും ഇഷ്ടമാണ്. ഈണമുള്ള കവിതകള്‍ മനസ്സില്‍ തങ്ങിനില്‍ക്കും എന്നൊരു മെച്ചമുണ്ട്. നന്ദി മനോജ്, ഈ സന്ദര്‍ശനത്തിന്...

      Delete
  5. പ്രൌഡി ഒട്ടും ചോരാതെ ....

    ReplyDelete
    Replies
    1. നന്ദി ജോസ്, സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും....

      Delete
  6. കവിത ആയതോണ്ട് വായിച്ചു പോകുന്നു എന്ന് പറയാനേ എനിക്കാകൂ.

    ReplyDelete
    Replies
    1. എങ്കിലും സമയമെടുത്ത് വായിച്ചല്ലോ റാംജിയേട്ടാ... നന്ദി...

      Delete
  7. Replies
    1. വളരെ നന്ദി ഷിജു, ഈ സന്ദര്‍ശനത്തിന്...

      Delete
  8. Replies
    1. വളരെ നന്ദി നിധീഷ്, ഈ സന്ദര്‍ശനത്തിന്...

      Delete
  9. നന്നായി പരിഭാഷ

    ReplyDelete
    Replies
    1. വളരെ നന്ദി മനോജ്, സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

      Delete
  10. നന്നായിട്ടുണ്ട്. ഇത് നല്ലൊരു ഉദ്യമമാണ്. ആശംസകള്‍.

    ReplyDelete
    Replies
    1. വളരെ നന്ദി സുധീര്‍ദാസ്... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

      Delete
  11. ഷെല്ലിയുടെ മനോഹരമായ കവിതയെ മലയാളത്തിലേയ്ക്ക് തനിമ നഷ്ടമാകാതെ ആവാഹിച്ചിരിക്കുന്നു ..ആശംസകള്‍ !

    ReplyDelete
  12. വളരെ നന്നായിട്ടുണ്ട്, മാഷേ... തുടരുക

    ReplyDelete
  13. നന്നായിട്ടുണ്ട് മാഷെ

    ReplyDelete
  14. കവിതയുടെ വിവര്‍ത്തനം നന്നായിട്ടുണ്ടു്.

    ഒന്നുമേയേകമായ് നിലകൊള്‍കയില്ല;
    ജഗദീശനരുളുന്ന നിയമത്താലെല്ലാം
    ഒന്നാകുമുത്സാഹമോടൊത്തു ചേരും
    എന്തേ വിഘാതം നിനക്കെന്നെ പുല്‍കാന്‍

    ReplyDelete
  15. നന്നായിട്ടുണ്ട്‌

    ReplyDelete
  16. മാഷേ നന്നായിട്ടുണ്ട്.ഇപ്പോഴാണ് ഞാന്‍ ബ്ലോഗ്‌ കാണുന്നത്

    ReplyDelete