ഉറവുകളലിയുന്നു പുഴയില്‍പ്പതുക്കെ
പുഴകള്‍ക്കു ചേരുവാന്‍ കടലിന്റെ ഗാത്രം
സ്വര്‍ലോകമാരുതന്‍ മെല്ലെത്തലോടും
മധുരമാമൊരു ഹൃദ്യഭാവം കണക്കെ
ഒന്നുമേയേകമായ് നിലകൊള്‍കയില്ല;
ജഗദീശനരുളുന്ന നിയമത്താലെല്ലാം
ഒന്നാകുമുത്സാഹമോടൊത്തു ചേരും
എന്തേ വിഘാതം നിനക്കെന്നെ പുല്‍കാന്‍?
സുരലോകസീമയെ മുത്തും ഗിരിനിര
തിരകള്‍ തിരകളെ പുണരുന്നു ഗാഢം
ആവില്ല, സഹജനാം പുഷ്പത്തെ നിന്ദിക്കു-
മനിയത്തിപ്പൂവിന്നു മാപ്പു നല്കീടുവാന്‍
ആദിത്യകിരണങ്ങള്‍ ഭൂമിയെ മുത്തുന്നു
കടലിനെ ചുംബിപ്പൂ രാക്കതിര്‍ മെല്ലവേ
മധുരമെന്നോതുവതെങ്ങനെയിവയെല്ലാം
നീയെന്നെ മുത്തുവാന്‍ മനസ്സായിടായ്കില്‍...
പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ 'Love's Philosophy' എന്ന കവിതയുടെ മൊഴിമാറ്റമാണിത്. ഷെല്ലിയുടെ ഇംഗ്ലീഷ് കവിത താഴെ-
Love’s Philosophy
പുഴകള്‍ക്കു ചേരുവാന്‍ കടലിന്റെ ഗാത്രം
സ്വര്‍ലോകമാരുതന്‍ മെല്ലെത്തലോടും
മധുരമാമൊരു ഹൃദ്യഭാവം കണക്കെ
ഒന്നുമേയേകമായ് നിലകൊള്‍കയില്ല;
ജഗദീശനരുളുന്ന നിയമത്താലെല്ലാം
ഒന്നാകുമുത്സാഹമോടൊത്തു ചേരും
എന്തേ വിഘാതം നിനക്കെന്നെ പുല്‍കാന്‍?
സുരലോകസീമയെ മുത്തും ഗിരിനിര
തിരകള്‍ തിരകളെ പുണരുന്നു ഗാഢം
ആവില്ല, സഹജനാം പുഷ്പത്തെ നിന്ദിക്കു-
മനിയത്തിപ്പൂവിന്നു മാപ്പു നല്കീടുവാന്‍
ആദിത്യകിരണങ്ങള്‍ ഭൂമിയെ മുത്തുന്നു
കടലിനെ ചുംബിപ്പൂ രാക്കതിര്‍ മെല്ലവേ
മധുരമെന്നോതുവതെങ്ങനെയിവയെല്ലാം
നീയെന്നെ മുത്തുവാന്‍ മനസ്സായിടായ്കില്‍...
പ്രശസ്ത ആംഗലേയ കവി പി.ബി. ഷെല്ലിയുടെ 'Love's Philosophy' എന്ന കവിതയുടെ മൊഴിമാറ്റമാണിത്. ഷെല്ലിയുടെ ഇംഗ്ലീഷ് കവിത താഴെ-
Love’s Philosophy
The fountains mingle with the river
And the rivers with the ocean,
The winds of heaven mix for ever
With a sweet emotion;
Nothing in the world is single;
All things by a law divine
In one spirit meet and mingle.
Why not I with thine?—
See the mountains kiss high heaven
And the waves clasp one another;
No sister-flower would be forgiven
If it disdained its brother;
And the sunlight clasps the earth
And the moonbeams kiss the sea:
What is all this sweet work worth
If thou kiss not me?
കാവ്യവിവർത്തനങ്ങൾ ബ്ലോഗുകളിൽ വളരെ കുറവാണ്
ReplyDeleteമൂലകൃതിയുടെ മാറ്റ് കുറയാതെ നടത്തിയ ഈ മൊഴിമാറ്റം ശ്രദ്ധേയമാണ്
അഭിനന്ദനങ്ങൾ
പ്രദീപ് മാഷേ... ശ്രമിച്ചാല്‍ ഇതൊക്കെ സാധിക്കുമെന്ന ധൈര്യം കിട്ടിയത് ബൂലോകത്തുനിന്നാണ്. വളരെ നന്ദി, പ്രോത്സാഹനവാക്കുകള്‍ക്ക്...
Deleteബെസ്റ്റ് ബെന്‍ജി
ReplyDeleteപ്രശസ്തകവികളുടെ കവിതകള്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഒരു ബ്ലോഗിന്റെ ലിങ്ക് ഇതാ:http://revikumarv.blogspot.com/2014/06/blog-post_17.html
നന്ദി അജിത്തേട്ടാ... ആ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്. വിശദമായി വായിക്കാം. മൊഴിമാറ്റ രംഗത്ത് ഇപ്പോള്‍ അല്പം ഉത്സാഹം തോന്നുന്നുണ്ട്.
Deleteനന്നായിട്ടുണ്ട്..
ReplyDeleteനന്ദി മനോജ്, ഈ സന്ദര്‍ശനത്തിന്...
Deleteവായിക്കാൻ ഗദ്യകവിതകളാണിഷ്ടം.
ReplyDeleteപക്ഷേ കവിത ഈണത്തിൽ ചൊല്ലി കേൾക്കുമ്പോൾ അത്തരം കവിതകളോടും ഇഷ്ടം തോന്നും.
ഗദ്യക്കവിതകളുടെ വായന എനിക്കും ഇഷ്ടമാണ്. ഈണമുള്ള കവിതകള്‍ മനസ്സില്‍ തങ്ങിനില്‍ക്കും എന്നൊരു മെച്ചമുണ്ട്. നന്ദി മനോജ്, ഈ സന്ദര്‍ശനത്തിന്...
Deleteപ്രൌഡി ഒട്ടും ചോരാതെ ....
ReplyDeleteനന്ദി ജോസ്, സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും....
Deleteകവിത ആയതോണ്ട് വായിച്ചു പോകുന്നു എന്ന് പറയാനേ എനിക്കാകൂ.
ReplyDeleteഎങ്കിലും സമയമെടുത്ത് വായിച്ചല്ലോ റാംജിയേട്ടാ... നന്ദി...
DeleteVery nice...well done
ReplyDeleteവളരെ നന്ദി ഷിജു, ഈ സന്ദര്‍ശനത്തിന്...
Deletenannayittund
ReplyDeleteവളരെ നന്ദി നിധീഷ്, ഈ സന്ദര്‍ശനത്തിന്...
Deleteനന്നായി പരിഭാഷ
ReplyDeleteവളരെ നന്ദി മനോജ്, സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...
Deleteനന്നായിട്ടുണ്ട്. ഇത് നല്ലൊരു ഉദ്യമമാണ്. ആശംസകള്‍.
ReplyDeleteവളരെ നന്ദി സുധീര്‍ദാസ്... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...
Deleteഷെല്ലിയുടെ മനോഹരമായ കവിതയെ മലയാളത്തിലേയ്ക്ക് തനിമ നഷ്ടമാകാതെ ആവാഹിച്ചിരിക്കുന്നു ..ആശംസകള്‍ !
ReplyDeleteവളരെ നന്നായിട്ടുണ്ട്, മാഷേ... തുടരുക
ReplyDeleteGood one...
ReplyDeleteനന്നായിട്ടുണ്ട് മാഷെ
ReplyDeleteകവിതയുടെ വിവര്‍ത്തനം നന്നായിട്ടുണ്ടു്.
ReplyDeleteഒന്നുമേയേകമായ് നിലകൊള്‍കയില്ല;
ജഗദീശനരുളുന്ന നിയമത്താലെല്ലാം
ഒന്നാകുമുത്സാഹമോടൊത്തു ചേരും
എന്തേ വിഘാതം നിനക്കെന്നെ പുല്‍കാന്‍
നന്നായിട്ടുണ്ട്
ReplyDeleteമാഷേ നന്നായിട്ടുണ്ട്.ഇപ്പോഴാണ് ഞാന്‍ ബ്ലോഗ് കാണുന്നത്
ReplyDelete