(കുട്ടികള്‍ക്കും കുട്ടികളുള്ളവര്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും മാത്രം. 2013 ഏപ്രില്‍ ലക്കം 'കേരള യുവത' മാസികയില്‍ കുട്ടികള്‍ക്കായുള്ള പേജില്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രവും ഒപ്പമുണ്ട്.)
പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു
പട്ടം പറത്തുവാന്‍ മോഹമായി
പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി
വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി
വീട്ടിലെ തട്ടിന്മേല്‍ കുത്തിയിരുന്നയാള്‍
പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി
മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ
വെട്ടിയൊട്ടിച്ചതില്‍ വാലുകളും
കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍
'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'
'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ
കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'
പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍
ഒട്ടൊരു ഗമയില്‍ നടന്നു കേറി
പട്ടം പറത്താനൊരുങ്ങുന്നേരം
പട്ടത്തിന്‍ നൂലതു പൊട്ടിപ്പോയി
ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി
'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി
'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്
പൊട്ടുമീ പട്ടത്തിന്‍ നൂലു പൊട്ടും...'
പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു
പട്ടം പറത്തുവാന്‍ മോഹമായി
പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി
വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി
വീട്ടിലെ തട്ടിന്മേല്‍ കുത്തിയിരുന്നയാള്‍
പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി
മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ
വെട്ടിയൊട്ടിച്ചതില്‍ വാലുകളും
കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍
'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'
'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ
കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'
പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍
ഒട്ടൊരു ഗമയില്‍ നടന്നു കേറി
പട്ടം പറത്താനൊരുങ്ങുന്നേരം
പട്ടത്തിന്‍ നൂലതു പൊട്ടിപ്പോയി
ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി
'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി
'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്
പൊട്ടുമീ പട്ടത്തിന്‍ നൂലു പൊട്ടും...'