Saturday, 18 May 2013

ഇട്ടുണ്ണിയും പട്ടവും

(കുട്ടികള്‍ക്കും കുട്ടികളുള്ളവര്‍ക്കും കുട്ടികളെ സ്‌നേഹിക്കുന്നവര്‍ക്കും മാത്രം. 2013 ഏപ്രില്‍ ലക്കം 'കേരള യുവത' മാസികയില്‍ കുട്ടികള്‍ക്കായുള്ള പേജില്‍ പ്രസിദ്ധീകരിച്ചത്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യു വരച്ച ചിത്രവും ഒപ്പമുണ്ട്‌.)

    
     
      പട്ടണക്കാട്ടുള്ള ഇട്ടുണ്ണിച്ചേട്ടനു
      പട്ടം പറത്തുവാന്‍ മോഹമായി
      പട്ടണമാകെ കറങ്ങിയിട്ടിട്ടുണ്ണി
      വട്ടത്തില്‍ ചുറ്റിയ നൂലു വാങ്ങി
      വീട്ടിലെ തട്ടിന്മേല്‍ കുത്തിയിരുന്നയാള്‍
      പട്ടമുണ്ടാക്കുവാന്‍ വട്ടംകൂട്ടി
      മുട്ടന്‍ കടലാസില്‍ ഈര്‍ക്കില്‍ ചേര്‍ത്തൂ
      വെട്ടിയൊട്ടിച്ചതില്‍ വാലുകളും
      കുട്ടികള്‍ വന്നതില്‍ തൊട്ടു നോക്കാന്‍
      'ഇട്ടുണ്ണിച്ചേട്ടാ തൊട്ടോട്ടേ'
      'കിട്ടില്ല കിട്ടില്ല പട്ടം കേട്ടോ
      കുട്ടികള്‍ പട്ടത്തില്‍ തൊട്ടിടേണ്ട'
      പട്ടമെടുത്തയാള്‍ മൊട്ടക്കുന്നില്‍
      ഒട്ടൊരു ഗമയില്‍ നടന്നു കേറി
      പട്ടം പറത്താനൊരുങ്ങുന്നേരം
      പട്ടത്തിന്‍ നൂലതു പൊട്ടിപ്പോയി
      ഇഷ്ടമായ് കുട്ടികള്‍ കൈകള്‍ കൊട്ടി
      'കഷ്ടമേ കഷ്ടമെ'ന്നാര്‍ത്തു പാടി
      'കുട്ടികള്‍ ഞങ്ങള്‍ക്കു തന്നില്ലെങ്കില്
      പൊട്ടുമീ പട്ടത്തിന്‍ നൂലു പൊട്ടും...'‍
 

42 comments:

  1. പട്ടം കുട്ടി കവിത സൂപ്പെര്‍ ആയി ബെഞ്ചി
    ബെന്ജിയുടെ മോളുടെ ഒരു കവിതയും ഇന്ന് വായിച്ചു
    രണ്ടു പേര്‍ക്കും ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി കൊമ്പന്‍, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും എന്റെ മകള്‍ ബെനീറ്റ എഴുതിയ മെഴുകുതിരി എന്ന കവിതയ്ക്ക് ലഭിച്ച പ്രോത്സാഹനം ഞാന്‍ അവളെ അറിയിച്ചിട്ടുണ്ട്.

      Delete
  2. പറക്കട്ടെ പറക്കട്ടെ പൊന്‍പട്ടം

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ടാ, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

      Delete
  3. ഇത് കൊള്ളാലോ, ഇഷ്ടായി

    ReplyDelete
    Replies
    1. ഇഷ്ടമായെങ്കില്‍ ഒന്നു കൈ കൊട്ടിക്കേ...

      Delete
  4. കുട്ടിക്കവിത കൊള്ളാം-
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി സര്‍, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

      Delete
  5. നല്ല പട്ടക്കവിത

    ReplyDelete
    Replies
    1. പട്ടക്കവിതയെന്നു പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ ചാരായക്കവിതയെന്നും അര്‍ത്ഥമുണ്ട്. ഏയ്, നിസാര്‍ അങ്ങനെ മനസ്സില്‍ പോലും ചിന്തിക്കുകയില്ലെന്നറിയാം... :)

      Delete
  6. അച്ഛന്റെയും മോളുടെയും കുട്ടികവിതകള ഇഷ്ടമായി വായിച്ചു ഇടയ്ക്കു ഞാനും കുട്ടിയായി .............പട്ടം പരത്താൻ പാടമില്ല

    ReplyDelete
    Replies
    1. പാടമില്ലേലും സാരമില്ല അന്‍വര്‍, മൊട്ടക്കുന്നുണ്ടോ?...

      Delete
  7. നല്ല കവിത..!!
    ഇഷ്ടം

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അലി, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും...

      Delete
  8. വായിക്കുമ്പോള്‍ കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോകാന്‍ മോഹം.

    ReplyDelete
    Replies
    1. ശരിയാണ് ഫയാസ്, കുട്ടിക്കാലത്തിന്റെ നന്മകള്‍ നമ്മില്‍ എന്നും നിലനിന്നിരുന്നെങ്കില്‍...

      Delete
  9. Replies
    1. പൊട്ടിയ പട്ടത്തിന്റെ കവിത വീട്ടില്‍ കുട്ടികളെ വായിച്ചു കേള്‍പ്പിച്ച ശേഷമാണ് പ്രസിദ്ധീകരണത്തിന് അയച്ചത്... നന്ദി സര്‍ ഈ സന്ദര്‍ശനത്തിന്...

      Delete
  10. ഈണത്തില്‍ ചൊല്ലാന്‍ പറ്റിയ കവിത, നന്നായിരിക്കുന്നു ട്ടോ

    ReplyDelete
    Replies
    1. നന്ദി ഫൈസല്‍, ഈ പ്രോത്സാഹനത്തിന്...

      Delete
  11. Replies
    1. പട്ടത്തിലൊരു ലിങ്ക് ഇട്ടാലോ ഡോക്ടര്‍?... :)

      Delete
  12. കുട്ടിക്കവിത കൊള്ളാം

    ReplyDelete
    Replies
    1. നന്ദി ജോസ്, ഈ സന്ദര്‍ശനത്തിന്...

      Delete
  13. ബെഞ്ചി ഈ പ്രാസമൊപ്പിച്ചുള്ള
    ട്ട ട്ട ട്ട ഉണ്ണിക്കവിത അസ്സലായി
    ആശംസകൾ
    തിരക്കാനല്ലേ!

    ReplyDelete
    Replies
    1. നന്ദി സര്‍ വായനയ്ക്കും പ്രോത്സാഹനത്തിനും... കുടുംബസമേതം മുംബൈയ്ക്ക് പോയിരുന്നു. ഇന്നാണ് മടങ്ങിയെത്തിയത്...

      Delete
  14. ഇതു കലക്കിയേട്ടൊ മാഷേ ..
    മോളുട്ടിയേ വായിച്ച് കേള്‍പ്പിച്ചേട്ടൊ ..
    കോപ്പി ചെയ്തു വച്ചിട്ടുണ്ട് പഠിപ്പിക്കാന്‍ ..
    സ്നേഹം , നന്ദി മാഷേ ..

    ReplyDelete
    Replies
    1. നന്ദി റിനീ ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... മോളൂട്ടി നല്ല വായനക്കാരിയും ഭാഷയെ സ്‌നേഹിക്കുന്നവളുമാകട്ടെയെന്ന് പ്രാര്‍ത്ഥനയും ആശംസയും...

      Delete
  15. ഇഷ്ടമായി.
    കുട്ടികള്‍ക്ക് പാടാന്‍ പറ്റിയ കവിത.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി തങ്കപ്പേട്ടാ, വായനയ്ക്കും പ്രോത്സാഹനത്തിനും... വീണ്ടും കാണാം...

      Delete
  16. ആശംസകള്‍ സുഹൃത്തെ

    ReplyDelete
    Replies
    1. നന്ദി പ്രമോദ്, ഈ സന്ദര്‍ശനത്തിന്... വീണ്ടും കാണാം...

      Delete
  17. നല്ലൊരു കുട്ടിക്കവിത!

    ReplyDelete
    Replies
    1. നന്ദി ശ്രീ, ഈ പ്രോത്സാഹനത്തിന്...

      Delete
  18. ബെന്ജിയെട്ടാ ഇഷ്ടം ...

    ReplyDelete
    Replies
    1. സതീശ്, വലിയ സന്തോഷം, അര്‍ത്ഥവത്തായ കവിതകളിലൂടെ നന്മ പരത്തുന്ന നിങ്ങളുടെയൊക്കെ പ്രോത്സാഹനം അനുഭവിക്കുമ്പോള്‍...

      Delete
  19. ഈ വഴിക്കൊരു പിടിത്തം നോക്കിക്കേ ബഞ്ചി ,നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. വളരെ നന്ദി സര്‍, ഈ സന്ദര്‍ശനത്തിനും വായനയ്ക്കും പ്രോത്സാഹനത്തിനും...

      Delete
  20. പട്ടം കവിത
    കുട്ടിക്കവിത
    ഇഷ്ട്ടത്തിൽ പാടുവാൻ
    പറ്റിയ കവിത

    കുട്ടികൾക്ക് രസിക്കാൻ
    ഒപ്പം വലിയവര്ക്കും

    --

    ReplyDelete
    Replies
    1. നന്ദി ഷൈജു, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... വീണ്ടും കാണാം...

      Delete
  21. മറ്റൊരു സിപ്പി പള്ളിപ്പുറം ആണല്ലോ

    ReplyDelete
  22. കുട്ടികള്‍ക്കുവേണ്ടി എങ്ങിനെ എഴുതണം എന്ന് നിരന്തരം ചിന്തിക്കുന്ന ആളില്‍നിന്ന് കുട്ടികള്‍ക്കുള്ള നല്ലൊരു രചന......

    ReplyDelete