കുഞ്ഞുന്നാളില്‍ ഞാന്‍ പിച്ചനടക്കുമ്പോള്‍
അമ്മയെന്നോടോതി 'ചുവടു ശ്രദ്ധിക്കുക.'
വീഴാതെ വലയാതെ വിഘ്‌നം ഭവിക്കാതെ
മുന്നോട്ടു പോകുവാന്‍ ചുവടു ശ്രദ്ധിക്കണം.
ആദ്യം പഠിക്കുന്ന പാഠം മറക്കുവാന്‍
ആകുമോ ജീവിതം അവിടെത്തുടങ്ങുന്നു.
ആകുലമില്ലാതെ കൂട്ടരോടൊത്തു ഞാന്‍
ആട്ടം തുടരുന്നേരമച്ഛന്‍ വിളിക്കുന്നു,
'കാലുറയ്ക്കാതെ നീ വീഴരുതങ്കണം
കല്ലു നിറഞ്ഞതാണോര്‍ത്തു സൂക്ഷിക്കുക.'
കാലങ്ങളേറെക്കഴിഞ്ഞിട്ടുമിന്നുമെന്‍
കാതില്‍ മുഴങ്ങുമാ വാക്കിന്‍ പ്രതിധ്വനി.
പുതുമഴ പെയ്യുന്ന നേരത്തു മോദമായ്
കുട്ടികളൊത്തു വിദ്യാലയപാതയില്‍
ചെളിവെള്ളം പായിച്ചു തമ്മില്‍ കുളിപ്പിച്ചു
ചിരിയോടെ പോകുമ്പോള്‍ കേട്ടൂ ഗുരുമൊഴി:
'വീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക
വഴുതുമീ മഴവെള്ളമപകടമേകിടാം.'
വഴിയെല്ലാം പുഴപോലെയൊഴുകുമീ വേളയില്‍
വഴിയുണ്ടോ ഞാന്‍ മറന്നീടുവാന്‍ ആ സ്വനം!
ചോരത്തിളപ്പുള്ള യൗവനപ്രായത്തില്‍
ചൂരോടെ ബസിന്റെ ഫുട്‌ബോര്‍ഡിലേറിയെന്‍
യാത്ര തുടരവേ കേട്ടൊരുപദേശ-
'മെത്രയും നന്നു നിന്‍ ചുവടു ശ്രദ്ധിക്കുകില്‍.'
തലനരച്ചോരു വയോധികന്‍ ചൊല്‍വതു
തലയില്‍ തങ്ങുന്നിന്നു വഴിവെട്ടമെന്നപോല്‍
ഇന്നു ഞാന്‍ നാല്‍ക്കവലയൊന്നിതില്‍ ശങ്കിച്ചു
മുന്നോട്ടു പോകുവാന്‍ വഴി തെരഞ്ഞീടുമ്പോള്‍
ഒട്ടു മറന്നതാം ഉപദേശസാരങ്ങള്‍
ഒന്നായ് മനസ്സിലേക്കോടിയെത്തീടുന്നു,
'കാലങ്ങളനവധിയുണ്ടു മുന്നില്‍, വഴി
കാണുന്ന പോലല്ല പ്രതിസന്ധിയേറിടാം
ലക്ഷ്യം മറക്കാതെ മുന്നോട്ടു പോവുക
ലോകപ്രയാണത്തില്‍ ചുവടു ശ്രദ്ധിക്കുക...'
അമ്മയെന്നോടോതി 'ചുവടു ശ്രദ്ധിക്കുക.'
വീഴാതെ വലയാതെ വിഘ്‌നം ഭവിക്കാതെ
മുന്നോട്ടു പോകുവാന്‍ ചുവടു ശ്രദ്ധിക്കണം.
ആദ്യം പഠിക്കുന്ന പാഠം മറക്കുവാന്‍
ആകുമോ ജീവിതം അവിടെത്തുടങ്ങുന്നു.
ആകുലമില്ലാതെ കൂട്ടരോടൊത്തു ഞാന്‍
ആട്ടം തുടരുന്നേരമച്ഛന്‍ വിളിക്കുന്നു,
'കാലുറയ്ക്കാതെ നീ വീഴരുതങ്കണം
കല്ലു നിറഞ്ഞതാണോര്‍ത്തു സൂക്ഷിക്കുക.'
കാലങ്ങളേറെക്കഴിഞ്ഞിട്ടുമിന്നുമെന്‍
കാതില്‍ മുഴങ്ങുമാ വാക്കിന്‍ പ്രതിധ്വനി.
പുതുമഴ പെയ്യുന്ന നേരത്തു മോദമായ്
കുട്ടികളൊത്തു വിദ്യാലയപാതയില്‍
ചെളിവെള്ളം പായിച്ചു തമ്മില്‍ കുളിപ്പിച്ചു
ചിരിയോടെ പോകുമ്പോള്‍ കേട്ടൂ ഗുരുമൊഴി:
'വീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക
വഴുതുമീ മഴവെള്ളമപകടമേകിടാം.'
വഴിയെല്ലാം പുഴപോലെയൊഴുകുമീ വേളയില്‍
വഴിയുണ്ടോ ഞാന്‍ മറന്നീടുവാന്‍ ആ സ്വനം!
ചോരത്തിളപ്പുള്ള യൗവനപ്രായത്തില്‍
ചൂരോടെ ബസിന്റെ ഫുട്‌ബോര്‍ഡിലേറിയെന്‍
യാത്ര തുടരവേ കേട്ടൊരുപദേശ-
'മെത്രയും നന്നു നിന്‍ ചുവടു ശ്രദ്ധിക്കുകില്‍.'
തലനരച്ചോരു വയോധികന്‍ ചൊല്‍വതു
തലയില്‍ തങ്ങുന്നിന്നു വഴിവെട്ടമെന്നപോല്‍
ഇന്നു ഞാന്‍ നാല്‍ക്കവലയൊന്നിതില്‍ ശങ്കിച്ചു
മുന്നോട്ടു പോകുവാന്‍ വഴി തെരഞ്ഞീടുമ്പോള്‍
ഒട്ടു മറന്നതാം ഉപദേശസാരങ്ങള്‍
ഒന്നായ് മനസ്സിലേക്കോടിയെത്തീടുന്നു,
'കാലങ്ങളനവധിയുണ്ടു മുന്നില്‍, വഴി
കാണുന്ന പോലല്ല പ്രതിസന്ധിയേറിടാം
ലക്ഷ്യം മറക്കാതെ മുന്നോട്ടു പോവുക
ലോകപ്രയാണത്തില്‍ ചുവടു ശ്രദ്ധിക്കുക...'
ഓരോ ചുവടും ശ്രദ്ധിച്ചു മുന്നോട്ടു.. പിഴക്കുന്ന ഓരോ ചുവടും നല്‍കുന്ന വീഴ്ചയില്‍ നിന്ന് കരകയറാന്‍ ചിലപ്പോള്‍ കഴിയില്ല. ( കവിത നിരൂപണം ചെയ്യാന്‍ ഞാന്‍ ആളല്ല. :) )
ReplyDeleteനിസാര്‍... വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്... പുതുവര്‍ഷത്തില്‍ ശ്രദ്ധയോടെ ചുവടുകള്‍ വയ്ക്കാന്‍ നമുക്കു സാധിക്കട്ടെ...
Deleteകാലടിക്കാര്‍ ശ്രദ്ധിക്കണോ ? :)
ReplyDeleteആശംസകള്‍. ,.
ഷിബിലി കാലടിക്കാരനാണോ? കാലിനടിയില്‍ മണ്ണുണ്ടെന്ന് ബോധ്യമുള്ളവരെല്ലാം ശ്രദ്ധിക്കണം... വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്...
Deleteനല്ല ചുവടുവെപ്പ് ....ആശംസകള്‍ ...
ReplyDeleteവളരെ നന്ദി, സുലൈമാന്‍... ഈ സന്ദര്‍ശനത്തിന്...
Deleteമുണ്ടും മുറുക്കണം
ReplyDeleteമുന്നോട്ടുപോകണം
മുന്നിലെ തടസ്സങ്ങള്‍
കയറാന്‍ പഠിക്കണം
എന്നുമീ ചിന്തകള്‍
അകാതാരിലുണ്ടെങ്കില്‍
തെല്ലും ഭയക്കേണ്ട
മുന്നോട്ടു പോകണം!
നല്ല തുടക്കം, ആശംസകള്‍ !
തെല്ലും ഭയക്കാതെ മുന്നോടു പോകുവാന്‍ ജഗദീശന്‍ നമ്മെ സഹായിക്കട്ടെ... നന്ദി പ്രവീണ്‍... ഈ സന്ദര്‍ശനത്തിന്...
Delete
ReplyDeleteപുതുവത്സരാശംസകൾ
നന്ദി ഷാജു, ഈ സന്ദര്‍ശനത്തിനും ആശംസയ്ക്കും. പുതുവത്സരാശംസകള്‍ താങ്കള്‍ക്കും...
Deleteകവിത കൊള്ളാം , ഇനിയും ഒരുപാട് കവിതകള്‍ വരട്ടെ , പുതിയ ചുവടു വേപ്പിന് ആശംസകള്‍
ReplyDeleteനന്ദി സലീം, ഈ പ്രോത്സാഹനത്തിന്... വീണ്ടും കാണാം...
Deleteമുന്നോട്ടുള്ള പ്രയാണത്തിന് ഭാവുകങ്ങള്‍
ReplyDeleteനന്ദി സിയാദ്, ഈ പ്രോത്സാഹനത്തിനും ആശംസയ്ക്കും... വീണ്ടും കാണാം...
Deleteചുവട്... അത് തെറ്റാന്‍ പാടില്ല... കാരണം ആയിരം യോജന യാത്ര തുടങ്ങുന്നത് പോലും ഒരു കുഞ്ഞി ചുവടില്‍ നിന്ന് അല്ലെ... ഉപദേശിക്കാന്‍ ഏറ്റവം നല്ല വാക്യം "ചുവടു തെറ്റരുത്"
ReplyDeleteചുവടു തെറ്റാതെ നമുക്കു മുന്നോട്ടു പോകാം... വിഗ്നേഷ്... വളരെ നന്ദി ഈ സന്ദര്‍ശനത്തിന്...
Deleteചുവടുകള്‍ വച്ചീടാം ...വീഴാതെ നോക്കാം ... അറിയാതെയെങ്ങാനും വീണാലോ... വീഴ്ചകളില്‍ നിന്നും പഠിക്കാന്‍ ഒരുപാടുണ്ട്... പിന്നെ വീഴാതെ ഓടിടാം ..
ReplyDeleteശരിയാണ് പ്രവീ... വീഴ്ചകളില്‍ നിന്ന് നമുക്ക് ഏറെ പഠിക്കാനുണ്ട്. അത്തരം പാഠങ്ങള്‍ ഉള്‍ക്കൊള്ളാത്തതാണ് നമ്മുടെ തെറ്റ്... വളരെ നന്ദി, ഈ സന്ദര്‍ശനത്തിന്...
Deleteചെറുപ്പത്തില്‍ മാതാപിതാക്കളും,ഗുരുക്കന്മാരും ആദ്യം പഠിപ്പിച്ച ഗുണപാഠങ്ങളും,പിന്നെ മഹാന്മാരുടെ പുസ്തകങ്ങളില്‍നിന്ന് വായിച്ചറിഞ്ഞ ഉപദേശസാരങ്ങളും ഇന്നും ജീവിതവഴിത്താരകളില്‍ ദീപമായി വഴികാട്ടുന്നു,അനുഭവമാണ്.
ReplyDeleteപ്രകാശം വിതറുന്ന വരികള്‍
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.
ആശംസകളോടെ
തങ്കപ്പേട്ടാ... വളരെ നന്ദി... ഈ സന്ദര്‍ശനത്തിനും ആശംസയ്ക്കും... ഉപദേശസാരങ്ങളുടെ കനിവുമായി പ്രിയപ്പെട്ടവര്‍ ചുറ്റും... ആ ഗുരുപൂര്‍ണിമ നമ്മെ നയിക്കട്ടെ...
Deleteനല്ല വരികൾ.... പ്രതീക്ഷയോടെ ചുവടുകൾ ശ്രദ്ധിച്ച് മുന്നോട്ട്....
ReplyDeleteവളരെനന്ദി... റൈനി... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... വീണ്ടും കാണാം...
Deleteമുതിര്‍ന്നവര്‍ ചൊന്നിടും ഉപദേശവാക്കുകള്‍
ReplyDeleteമുഴുവന്‍ മറക്കാന്‍ ശ്രമിച്ചാലതപകടം
ഓര്‍ക്കുക അവര്‍തന്‍ ഉപദേശവാക്കുകള്‍
വഴിയില്‍ പതറാതെ മുന്നോട്ട് പോകുവാന്‍
താങ്കളുടെ കവിതയിലെ ഓര്‍മ്മപ്പെടുത്തല്‍
നന്നായി! ബെഞ്ചമിന്‍ കവിത കൊള്ളാം
വീണ്ടും എഴുതുക ആശംസകള്‍
എന്റെ ബ്ലോഗിലെ പുതിയ പോസ്റ്റു കണ്ടില്ലാന്നു
തോന്നുന്നു, ഒരു പരാമര്‍ശം ഉണ്ട് നോക്കുക
വളരെനന്ദി സര്‍... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... വഴിയില്‍ പതറാതെ മുന്നോട്ടു പോകുവാന്‍ സാധിക്കട്ടെ നമുക്ക്. അങ്ങയുടെ ബ്ലോഗിലെ പോസ്റ്റിന് അവിടെ കമന്റ് ഇട്ടിട്ടുണ്ട്. വീണ്ടും കാണാം...
Deletenalla kavitha ...
ReplyDeleteവളരെനന്ദി രസ്‌ല... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... വീണ്ടും കാണാം...
Deleteവീഴാതെ മുന്നേറാം
ReplyDeleteനല്ല കവിത
അജിത്തേട്ടാ, വളരെനന്ദി... ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... പുതുവത്സരാശംസകള്‍... വീണ്ടും കാണാം...
Deleteപുതുവര്‍ഷത്തില്‍ പിഴക്കാത്ത ചുവടുമായ് മുന്നോട്ട് പുതുവത്സരാശംസകള്‍ ട്ടോ
ReplyDeleteഅനീഷ്, വളരെ നന്ദി, ഈ സന്ദര്‍ശനത്തിനും ആശംസയ്ക്കും... ചുവടു പിഴയ്ക്കാതെ മുന്നേറാന്‍ ദൈവം നമ്മെ സഹായിക്കട്ടെ...
Deleteഭാവുകങ്ങൾ .. പിഴക്കാത്ത മുന്നോട്ടുള്ള ചുവടുകൾക്ക്...!!
ReplyDeleteവളരെ നന്ദി, കൂട്ടുകാരാ... ഈ നല്ല വാക്കുകള്‍ക്ക്... പുതുവര്‍ഷം നമുക്കെല്ലാം അനുഗ്രഹത്തിന്റേതാകട്ടെ...
Deleteഓരോചുവടും ശ്രദ്ധിച്ച്......ആശംസകൾ
ReplyDeleteനന്ദി മനോജ്, ഈ സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും... വീണ്ടും കാണാം...
Deleteപിഴയ്ക്കാത്ത ചുവടുകള്‍ നയിക്കട്ടെ
ReplyDeleteആശംസകള്‍
ഗോപന്‍, വളരെ നന്ദി... ഈ സന്ദര്‍ശനത്തിനും ആശംസയ്ക്കും... വീണ്ടും കാണാം...
Deleteവീഴാതെ ശ്രദ്ധിച്ചു മുന്നോട്ടു പോവുക....ആശംസകൾ
ReplyDeleteവളരെ നന്ദി... കൂട്ടുകാരാ... ഈ സന്ദര്‍ശനത്തിനും ആശംസയ്ക്കും...
Deleteചുവട് തെറ്റിക്കുന്ന സാധനങ്ങളൊക്കെ ഉപേക്ഷിക്കുക...ആശംസകള്
ReplyDeleteഅതെന്താ അനുരാജ്, ചുവടു തെറ്റിക്കുന്ന സാധനങ്ങള്‍?... സന്ദര്‍ശനത്തിനും കമന്റിനും നന്ദി...
Deleteഒരു പ്രാര്‍ത്ഥന പോലെ ...
ReplyDeleteഅല്ലെങ്കില്‍ ഒരു കുഞ്ഞിനു മാതാവ് ഓതുന്ന ഉപദേശം ...
ഇങ്ങിനെയൊക്കെ ഈ വരികളെ വായിക്കാം...
ചുവടുകള്‍ ഓരോന്നും പിഴക്കാതെ തന്നെ മുന്നേറണം.. കവിത നന്നായി
വേണുവേട്ടാ... ആദ്യമാണ് ഇവിടെയൊരു കവിത. നിങ്ങളുടെയൊക്കെ പ്രോത്സാഹനം കൂടുതല്‍ ഉന്മേഷം നല്‍കുന്നു. നന്ദി...
Deleteപൂ വിരിഞ്ഞ വഴികളില്‍ മുള്ള് കണ്ടു നീങ്ങണം ......
ReplyDeleteനല്ല കവിത.
സൗഗന്ധികം, ഇവിടെ ആദ്യമാണെന്നു തോന്നുന്നല്ലോ... മുള്ളുകളും പൂവുകളും യാഥാര്‍ത്ഥ്യമാണെന്നറിഞ്ഞ് മുന്നേറാന്‍ നമുക്കൊക്കെ സാധിക്കട്ടെ... നന്ദി, ഈ സന്ദര്‍ശനത്തിന്.
Deleteകവിത നന്നായിരുന്നു. മുന്നോട്ടുള്ള കാലടികള്‍ ശ്രദ്ധിച്ചു വയ്ക്കുക..
ReplyDeleteനന്ദി ശ്രീക്കുട്ടന്‍... ഈ സന്ദര്‍ശനത്തിന്... വീണ്ടും കാണാം.
Deleteനല്ല കവിത!!!
ReplyDeleteനന്ദി രൂപ... ഈ സന്ദര്‍ശനത്തിന്....
Deleteചുവടുവെപ്പ് കൊള്ളാം
ReplyDeleteനല്ല കവിത
നന്ദി കൊച്ചുമോള്‍... ഈ സന്ദര്‍ശനത്തിന്....
Deleteകാലിടറാതെ മുന്നോട്ട്... ആശംസകള്‍
ReplyDeleteമുബി
മുബി... നന്ദി, ഈ പ്രോത്സാഹനത്തിന്...
Deleteചെറുപ്പത്തില്‍ ഉപദേശിക്കാന്‍ ഒരായിരം പേരുണ്ട്.
ReplyDeleteവളരുമ്പോള്‍ ജീവിതത്തിലെ ചില സന്നിഗ്ധ ഘട്ടങ്ങളില്‍ ഒരു ഉപദേശത്തിനായി നാം കൊതിക്കും. അസൂയയും, വിദ്വേഷവും പൊള്ളയായ സ്നേഹവും നിറഞ്ഞ ലോകം നല്‍കുന്നതില്‍ ഏതു തിരഞ്ഞെടുക്കണം എന്നത് അതിലേറെ അപകടം പിടിച്ച സംഗതിയാണ്.
എല്ലാറ്റിനും ഒടുവില്‍ സ്വന്തം മനസാക്ഷി പറഞ്ഞത് നാം തിരഞ്ഞെടുക്കും, അതായിരിക്കും ഏറെ ശരി!അതായത് പതറാത്ത കാലടികള്‍ നിയത്രിക്കുന്നത് നമ്മിലെ ഈശ്വര സാന്നിധ്യം തന്നെയാണ്! ആണോ?
അല്ലേ?......:)
അതെ ജോസ്‌ലെറ്റ്... കാലിടറാതെ മുന്നോട്ടു പോകാന്‍ ദൈവം നമ്മെ നിയന്ത്രിക്കട്ടെ... നന്ദി, ഈ സന്ദര്‍ശനത്തിന്.
Deletepriya Benji
ReplyDeletesoumyavum udaaravumaya kavitha